സിപിഐഎം നേതാവ് സിഎച്ച് അശോകന്‍ അന്തരിച്ചു

Posted on: July 5, 2013 11:18 pm | Last updated: July 6, 2013 at 9:53 am

CH-Ashokan

വടകര: എന്‍ ജി ഒ യൂനിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും ടി പി വധക്കേസിലെ ഒമ്പതാം പ്രതിയുമായ സി എച്ച് അശോകന്‍ (61) അന്തരിച്ചു. ടി പി വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ അശോകന്‍ അര്‍ബുദ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനകമാണ് അശോകന് അര്‍ബുദ രോഗമാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങിയത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിരിക്കെയാണ് ടി പി വധക്കേസിലും വിവാദങ്ങളിലും ഉള്‍പ്പെടുന്നത്. സി പി എമ്മിന്റെ ഒഞ്ചിയം ഏരിയാ സെക്രട്ടറിയായിരിക്കെയാണ് ടി പി വധക്കേസില്‍ അറസ്റ്റിലാകുന്നത്. പൊടുന്നനെ രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ടി പി വധക്കേസിന്റെ ഗൂഢാലോചനയില്‍ അശോകനും പങ്കുണ്ടെന്നായിരുന്നു ആര്‍ എം പിയുടെ ആരോപണം.