Connect with us

Gulf

അല്‍ ഐനില്‍ ഈ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 52 ജീവനുകള്‍

Published

|

Last Updated

അല്‍ ഐന്‍:ഈ വര്‍ഷാദ്യം മുതല്‍ അല്‍ ഐനില്‍ 80 അപകടങ്ങളിലായി 52 പേര്‍ മരിച്ചതായി പോലീസ്. സ്വദേശികള്‍ 16, ഏഷ്യക്കാര്‍ 27, ജി സി രാജ്യക്കാര്‍ മൂന്ന്, മറ്റു അറബ് രാജ്യക്കാര്‍ ആറ് എന്നിങ്ങനെയാണ് കണക്ക്. മരിച്ചവരില്‍ അധികവും 18നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. അപകട കാരണങ്ങളിലധികവും അമിത വേഗതയും. ഭാവിയില്‍ റോഡപകടങ്ങള്‍ കുറക്കാനാവശ്യമായ നടപടികള്‍ ആരംഭിച്ചതായി അല്‍ ഐന്‍ പോലീസ് അധികൃതര്‍ അറിയിച്ചു.

റോഡുകളുടെ വികസനം, നടപ്പാലങ്ങളുടെയും മറ്റു പാലങ്ങളുടെയും നിര്‍മാണം, കര്‍ശനമായ ട്രാഫിക് നിരീക്ഷണം, വാഹന പരിശോധന, അമിത വേഗതക്കു സാധ്യതയുള്ള സ്ഥങ്ങളില്‍ റഡാറുകള്‍ സ്ഥാപിക്കുക എന്നിവ അതില്‍ ചിലതാണ്. അല്‍ ഐന്‍ നഗരത്തിനകത്തും പുറത്തുമായി ഈ വര്‍ഷം മാത്രം 57 പുതിയ അത്യാധുനിക റഡാറുകള്‍ സ്ഥാപിച്ചതായി പോലീസ് പറഞ്ഞു. അമിത വേഗക്കാരെ പിടികൂടാനാണിത്. വിശുദ്ധ മാസത്തില്‍ നഗരത്തിനകത്ത് ജന സാന്നിധ്യം കൂടുതലുണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ ട്രാഫിക പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

Latest