പ്രകൃതി വിരുദ്ധ പീഡനം: മധ്യപ്രദേശ് ധനമന്ത്രി രാജിവെച്ചു

Posted on: July 5, 2013 5:56 pm | Last updated: July 5, 2013 at 5:56 pm

ragavjiഭോപ്പാല്‍: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയതായി ആരോപണ വിധേയനായ മധ്യപ്രദേശ് ധനമന്ത്രി രാഘവ്ജി രാജിവെച്ചു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരനെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ആരോപണം. പീഡനത്തിന് തെളിവായി ദൃശ്യങ്ങളടങ്ങിയ സി ഡി സഹിതമാണ് ജോലിക്കാരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. മന്ത്രിയുടെ രണ്ട് സഹായികളും തന്നെ പീഡിപ്പിച്ചതായി ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു.

വെള്ളിയാഴ്ചയാണ് ജോലിക്കാരന്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ വിവരമറിയിച്ചു. ചൗഹാനാണ് മന്ത്രിസ്ഥാനം രാജിവെക്കാന്‍ രാഘവ്ജിയോട് ആവശ്യപ്പെട്ടത്. അതേസമയം പരാതിയുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രാഘവ്ജിയുടെ പ്രതികരണവും ലഭ്യമായിട്ടില്ല.