സരിത വിളിച്ചത് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട്: തിരുവഞ്ചൂര്‍

Posted on: July 5, 2013 5:27 pm | Last updated: July 5, 2013 at 5:27 pm

saritha-thiruvanchurതിരുവനന്തപുരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് സരിത എസ് നായര്‍ തന്നെ വിളിച്ചതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ പോലീസ് സംരക്ഷണം വേണമെന്നുമായിരുന്നു സരിതയുടെ ആവശ്യം. എന്നാല്‍ പോലീ്‌സ് സംരക്ഷണം വേണമെങ്കില്‍ തൊട്ടടുത്ത പോലീസില്‍ പരാതി നല്‍കാന്‍ താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

സരിത മൂന്ന് തവണ വിളിച്ചിട്ടുണ്ട്. പേര് ചോദിക്കാതിരുന്നതിനാല്‍ വിളിച്ചത് സരിതയാണെന്ന് മനസ്സിലായിരുന്നില്ല. ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പഴയകാര്യങ്ങള്‍ ഓര്‍ത്തെടുത്തതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. തൊടുപുഴയില്‍ ഡിസിസി മുഖ്യമന്ത്രിക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.