സര്‍ക്കാറിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ നീക്കം: ചെന്നിത്തല

Posted on: July 5, 2013 12:14 pm | Last updated: July 5, 2013 at 3:10 pm

chennithala press meetതിരുവനന്തപുരം: സര്‍ക്കീറിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ നീക്കം നടക്കുന്നതായി കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. നേതാക്കളുടെ ഫോണ്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിമര്‍ശനങ്ങളേയും യു ഡി എഫ് ഒറ്റക്കെട്ടായി നേരിടും.

മുസ്ലിം ലീഗിന്റെ ഇന്നലെ നടന്ന നേതൃയോഗ തീരുമാനങ്ങള്‍ സ്വാഗതം ചെയ്യുകയാണ്.എല്ലാ കക്ഷികളുടേയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. നേതാക്കളെ പൊതുജന മധ്യത്തില്‍ താറടിച്ചുകാണിക്കുന്ന നീക്കങ്ങള്‍ മോശമാണെന്നും കോണ്‍ഗ്രസിനകത്ത് നിന്നും ഇത്തരത്തിലുള്ള നീക്കങ്ങളുണ്ടായാല്‍ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.