സരിത എല്ലാവരെയും വിളിച്ചു; തിരുവഞ്ചൂര്‍

Posted on: July 4, 2013 9:56 am | Last updated: July 4, 2013 at 9:56 am

thiruvanjoorതൃശൂര്‍: ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങളോടു പ്രതികരിക്കാന്‍ ഇല്ലന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . സരിത എല്ലാവരേയും വിളിച്ചു. കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ അതില്‍ എല്ലാ പാര്‍ട്ടിക്കാരും ചില മാധ്യമപ്രവര്‍ത്തകരും ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. എന്നാല്‍ സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിത, ഒളിവിലായിരുന്ന സമയത്ത് സരിതയുടെ ഫോണിലേക്ക് തിരുവഞ്ചൂര്‍ വിളിച്ചിരുന്നു എന്ന കെ. സുരേന്ദ്രന്റെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

സോളാര്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്. തെളിവുകള്‍ കൈവശമുള്ളവര്‍ അത് അന്വേഷണ സംഘത്തിനു കൈമാറാന്‍ തയ്യാറാകണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് കെ. സുരേന്ദ്രന്‍ പ്രതികരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.