Connect with us

Gulf

ഫോട്ടോഗ്രാഫി മല്‍സരത്തില്‍ മലയാളികള്‍ക്ക് നേട്ടം

Published

|

Last Updated

juhaim

ജുഹൈം

firos syed

ഫിറോസ് സെയ്ദ്

ദോഹ: ഖത്തര്‍ ഒളിംപിക് ആന്റ് സ്‌പോര്‍ട്‌സ് മ്യൂസിയം സംഘടിപ്പിച്ച അബ്ദുല്‍ സലാം ഫോട്ടോഗ്രഫി മത്സരത്തില്‍ മലയാളി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍. എക്സ്റ്റാറ്റിക്ക് റൈഡര്‍ എന്ന ചിത്രത്തിന് ജുഹൈമും ദി പോയിന്റ് സ്‌പോട്ടഡ് എന്ന ചിത്രത്തിന് ഫിറോസ് സയ്ദുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.
ഈജിപ്ത് സ്വദേശി ഹുസൈന്‍ അല്‍ സഫാഇയുടെ സ്‌പൈര്‍ എന്ന ചിത്രത്തിനാണ് ഒന്നാം സ്ഥാനം. കാഴ്ചക്കാരുടെ പുരസ്‌ക്കാരം അര്‍ജന്റീനയി ല്‍ നിന്നുള്ള ദിനോ പലാസിയുടെ ലാസ്റ്റ് റൗണ്ട് എന്ന ചിത്രം കരസ്ഥമാക്കി.
അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഫോട്ടോഗ്രാഫര്‍മാരാണ് ജുഹൈമും ഫിറോസ് സെയ്ദും. ഇന്ത്യന്‍ മീഡിയാ ഫോറം നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ ഫിറോസ് സെയ്ദ് ഒന്നാം സ്ഥാനവും ജുഹൈം കാഴ്ചക്കാരുടെ പുരസ്‌ക്കാരവും നേടിയിരുന്നു. ഖത്തര്‍ റെയ്‌സിംഗ് ആന്റ് ഇക്വസ്്ട്രിയന്‍ ക്ലബ്ബിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറായ ജുഹൈം കോട്ടക്കല്‍ സ്വദേശിയാണ്. ഖത്തര്‍ പരിസ്ഥിതി മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഫിറോസ് സെയ്ദ് ഗുരുവായൂര്‍ സ്വദേശിയാണ്.

Latest