Connect with us

Kerala

ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം: രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം:ലീഗിനെതിരായ നിലപാട് തിരുത്തി രമേശ് ചെന്നിത്തല. മുസ്ലിം ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണി ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും പരസ്യപ്രസ്താവന നടത്തരുതെന്നും ചെന്നിത്തല പറഞ്ഞു.ലീഗ് നേതാക്കളുമായി ചര്‍ച്ചയ്ക്ക്്് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.മുസ്ലിം ലീഗുമായുള്ള ബന്ധം ബാധ്യതയാകുമെന്ന ചെന്നിത്തലയുടെ പ്രസ്താവനെ തുടര്‍ന്നാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. പിന്നീട് ചെന്നിത്തലയെ അനുകൂലിച്ച് ആര്യാടന്‍ മുഹമ്മദും, കെ.മുരളീധരനും എത്തിയതോടെ കോണ്‍ഗ്രസ്‌ലീഗ് ഭിന്നത രൂക്ഷമാകുകയായിരുന്നു. അതേ സമയം മുസ്ലിം ലീഗില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.