National
ഝാര്‍ഖണ്ഡില്‍ നക്‌സല്‍ ആക്രമണം: എട്ട് മരണം

പകുര്‍ (ഝാര്‍ഖണ്ഡ്): ഝാര്‍ഖണ്ഡില്‍ വീണ്ടും നക്‌സല്‍ ആക്രമണം. പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. പകൂര്‍ ജില്ലയിലെ അംറാപാറ വനമേഖലയില്‍ പോലീസിന്റെ വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രണം. എസ് പിയുടെ ഡ്രൈവറും മൂന്ന് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
പകൂര്‍ പോലീസ് സൂപ്രണ്ട് അമര്‍ജിത്ത് ബാലിഹാറിന്റെ കോണ്‍വോയ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്നു സൂപ്രണ്ട്.
---- facebook comment plugin here -----