ബസ്സിലെ മുഴുവന്‍ യാത്രക്കാരെയും അബോധാവസ്ഥയില്‍ കണ്ടെത്തി

Posted on: July 2, 2013 4:37 pm | Last updated: July 2, 2013 at 4:37 pm

LAKNOW MAPലകനോ: ഉത്തര്‍പ്രദേശിലെ സഹാറാന്‍പൂരില്‍ ഒരു ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 55 യാത്രക്കാരെയും അബോധാവസ്ഥയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സിന് സമീപത്ത്കൂടെ കടന്നുപോയ കാല്‍നടയാത്രക്കാരനാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകായിരുന്നു. പോലീസെത്തി മുഴുവന്‍ യാത്രക്കാരെയും ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ 35 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയതാണ് അബോധാവസ്ഥയിലാകാന്‍ കാരണമെന്ന് കരുതുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബിജിനോറില്‍ നിന്ന് ഗോന്‍ഗോഹിലേക്ക് പോകുകയായിരുന്നു ബസ്സ്.