ദാറുത്തൗഫീഖ് വിമന്‍സ് ദഅ്‌വ കോളജില്‍ ഹാദിയ കോഴ്‌സ് ആരംഭിച്ചു

Posted on: July 2, 2013 6:00 am | Last updated: July 1, 2013 at 10:44 pm

ചുണ്ടേല്‍: ചുണ്ട ദാറുത്തൗഫീഖ് വിമന്‍സ് ദഅ്‌വ കോളജില്‍ കാരന്തൂര്‍ സുന്നീ മര്‍കസിന്റെ കീഴില്‍ ആരംഭിച്ച ഹാദിയ കോഴ്‌സ് സുന്നീ മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
സ്ത്രീകളുടെ ഉന്നതിക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ വിജയത്തിന് അവര്‍ക്ക് കൂടുതല്‍ അറിവുകള്‍ സ്വയത്തമാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമെ ഒരു കുടുംബത്തെ നേരായ ദിശയിലേക്ക് നയിക്കാനും ഉത്തമ സമൂഹസൃഷ്ടിക്ക് അടിത്തറ പാകാനും സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
തൗഫീഖ് വര്‍ക്കിംഗ് പ്രസിഡന്റ് ഇ പി അബ്ദുല്ല സഖാഫി കോളിച്ചാല്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ കെ എസ് മുഹമ്മദ് സഖാഫി, സോണ്‍ പ്രസിഡന്റ് കെ വി ഇബ്രാഹീം സഖാഫി റിപ്പണ്‍,ഉബൈദ് സഖാഫി ദുബൈ, ബശീര്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലി സഖാഫി പുറ്റാട് സ്വാഗതവും ഹാദിയ പ്രിന്‍സിപ്പള്‍ അസ്‌ലം സഖാഫി അല്‍അസ്ഹരി നന്ദിയും പറഞ്ഞു.