ഫണ്ട് വിനിയോഗത്തില്‍ മണ്ണാര്‍ക്കാട് ഒന്നാമത്

Posted on: July 2, 2013 6:00 am | Last updated: July 1, 2013 at 10:43 pm

പാലക്കാട്: ജില്ലയില്‍ എം എല്‍ എമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തില്‍ മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ ഷംസുദ്ദീന്‍ ഒന്നാമത്.
ഭരണാനുമതി ലഭിച്ച 86 പദ്ധതികളില്‍ 60 എണ്ണം പൂര്‍ത്തിയാക്കിയാണ് എം എല്‍ എ ഒന്നാമനായത്. രണ്ടുവര്‍ഷത്തിനിടെ രണ്ടുകോടി രൂപയില്‍ 175. 26 ലക്ഷം രൂപയും ചെലവഴിച്ചു. ആകെ 87. 63 ശതമാനം ഫണ്ടുംസമയബന്ധിതമായി പൂര്‍ത്തിയാക്കി. 83. 75 ശതമാനവുമായി ചിറ്റൂര്‍ കെ അച്യുതന്‍ എം എല്‍ എയാണ് രണ്ടാമത്.ഭരണാനുമതി ലഭിച്ച 41 പദ്ധതികളില്‍ 23 പദ്ധതികള്‍ പൂര്‍ത്തിയാക്കി.
72. 1 ശതമാനം ഫണ്ട് വിനിയോഗിച്ച് ഷാഫി പറമ്പില്‍ എം എല്‍ —എ മൂന്നാം സ്ഥാനത്താണ്. ഭരണാനുമതി ലഭിച്ച 74 പദ്ധതികളില്‍ 49 പദ്ധതികളും പൂര്‍ത്തിയാക്കി. മറ്റ് എം എല്‍ എമാരുടെ ഫണ്ട് വിനിയോഗം ശതമനാത്തില്‍. എം ഹംസ (65. 32), കെ വി വിജയദാസ് (59. 91), എം ചന്ദ്രന്‍ (57. 24), വി. ചെന്താമരാക്ഷന്‍ (52. 24), സി പി മുഹമ്മദ് (51. 73), കെ എസ് സലീഖ (50. 67), എ കെ ബാലന്‍ (48. 7), വി എസ് അച്യുതാനന്ദന്‍ (38. 42), വി —ടി ബല്‍റാം (30. 83).