മുരളീധരന് മറുപടിയുമായി യൂത്ത് ലീഗ്; ഭിക്ഷാടകന്‍ ദിവസ വേതനക്കാരനെ കുറിച്ച് മിണ്ടരുത്‌

Posted on: July 1, 2013 6:51 pm | Last updated: July 1, 2013 at 6:51 pm

YOUTH LEAGUEകോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദിനെ ദിവസ വേതനക്കാരനെന്ന് അധിപേക്ഷിച്ച കെ മുരളീധരന് ശക്തമായ മറുപടിയുമായി യൂത്ത് ലീഗ്. ഭിക്ഷാടകന്‍ ദിവസ വേതനക്കാരനെ കുറിച്ച് മിണ്ടരുതെന്നായിരുന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സ്വാദിഖലിയുടെ വിമര്‍ശനം. ആനപ്പുറത്ത് കയറിയെന്ന വിചാരമാണ് മുരളീധരനെന്നും സ്വാദിഖലി പറഞ്ഞു.

ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല ലീഗെന്ന് മജീദിന്റെ പ്രസ്താവനക്ക് മറുപടിയായാണ് ദിവസ വേതനക്കാര്‍ക്ക് മറുപടി പറയാന്‍ താനില്ലെന്ന് മുരളി പ്രതികരിച്ചത്.