Connect with us

International

ചൈനയില്‍ വൃദ്ധ മാതാപിതാക്കളെ സന്ദര്‍ശിച്ചില്ലെങ്കില്‍ ശിക്ഷ

Published

|

Last Updated

ബീജിംഗ്: വൃദ്ധ മാതാപിതാക്കളെ സന്ദര്‍ശിച്ചില്ലെങ്കില്‍ മക്കളെ ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം ചൈനയില്‍ നിലവില്‍ വന്നു. മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ മക്കള്‍ക്ക് പിഴയോ ജയല്‍ ശിക്ഷയോ നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.

മക്കള്‍ മാതാപിതാക്കളുടെ മാനസികമായി വിഷമതകള്‍ തിരിച്ചറിയണമെന്നും വൃദ്ധരെ ഒരിക്കലും അവഗണിക്കരുതെന്നും നിയമത്തില്‍ പറയുന്നു. നിയമത്തിലെ അപാകതകളും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാതാപിതാക്കളെ എത്ര തവണ സന്ദര്‍ശിച്ചുവെന്ന് മനസ്സിലാക്കാന്‍ നിയമത്തില്‍ വഴികളില്ല എന്നതടക്കമുള്ള കാര്യങ്ങളാണ് വിമര്‍ശനത്തിന് വിധേയമാകുന്നത്.

Latest