പാസ്‌പോര്‍ട്ട് ഫീസ് ഓണ്‍ലൈനില്‍അടക്കാം

Posted on: June 28, 2013 10:35 am | Last updated: June 28, 2013 at 10:36 pm
SHARE

ഹൈദരാബാദ്: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് പണമടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് ഇതിന് സംവിധാനമൊരുക്കുന്നത്. ഇതിനായി പുതിയ വെബ്‌സൈറ്റ് തുടങ്ങി. ജൂലൈ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നിലവില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വഴി പണമായാണ് ഫീസ് അടക്കുന്നത്. ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആന്ധ്രാ പ്രദേശിലെ ആറ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ഇത് നടപ്പിലാക്കുന്നത്.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫീസ് അടക്കാനാകും. 1500 രൂപയാണ് പാസ്‌പോര്‍ട്ടിനുള്ള ഫീസ്. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുള്ളവര്‍ക്കും ഇന്റര്‍നെറ്റ് ബേങ്കിംഗ് സംവിധാനമുള്ളവര്‍ക്കും ഓണ്‍ലൈനായി പണമടക്കാനാകും. എസ് ബി ഐയില്‍ പണം നിക്ഷേപിച്ചതിന്റെ ചലാനും ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്ത് ഉപയോഗിക്കാം. www. passportindia.gov.in -എന്ന വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ പണമടക്കല്‍ സാധ്യമാകുക.