അബൂദാബിയില്‍ വാഹനാപകടം: മൂന്ന് പേര്‍ മരിച്ചു

Posted on: June 28, 2013 7:50 pm | Last updated: June 28, 2013 at 8:06 pm

accidentഅബുദാബി: സായിദ് യൂനിവേഴ്‌സിറ്റിക്കു എതിര്‍വശം അബുദാബി റോഡില്‍ കാറും മിനി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒമ്പതുപേര്‍ക്ക് പരുക്കേറ്റു.
മരിച്ചവരില്‍ ഒരാള്‍ 50 വയസുള്ള സ്വദേശിയാണ്. രണ്ടുപേര്‍ ഏഷ്യക്കാരും. ഉപ റോഡിലൂടെ സ്വദേശി ഓടിച്ച കാര്‍ റോഡിലെ ഇരുമ്പ് വേലിയിലിടിച്ച് നിയന്ത്രണം വിട്ട് പ്രധാന നിരത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. എതിരേ വന്ന മിനി ബസ് സ്വദേശിയുടെ കാറിനിടിച്ചു. കാറോടിച്ചിരുന്ന സ്വദേശി ഡ്രൈവറും മിനിബസിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. മിനി ബസിലെ യാത്രക്കാരായ ഒമ്പതുപേര്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെ നിലയും ഗുരുതരമല്ല. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടക്കുന്നതായി അബുദാബി പോലീസ് പറഞ്ഞു. അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിംഗും ഇത്തരം അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്ന് അബുദാബി പോലീസ് പറഞ്ഞു.