എടപ്പാളില്‍ കോണ്‍ഗ്രസ്- ഡി വൈ എഫ് ഐ സംഘര്‍ഷം

Posted on: June 28, 2013 1:21 am | Last updated: June 28, 2013 at 1:21 am
SHARE

എടപ്പാള്‍: ടൗണില്‍ ഡി വൈ എഫ് ഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ആറോളം പേര്‍ക്ക് പരുക്ക്. ഡി വൈ എഫ് ഐ എടപ്പാള്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്. സംഭവത്തില്‍ സി പി ഐ എം എടപ്പാള്‍ ഏരിയ സെക്രട്ടറി സി രാമകൃഷ്ണന്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ഡി വൈ എഫ് ഐ എടപ്പാള്‍ ബ്ലോക്ക് സെക്രട്ടറി എസ് സുജിത്ത്, ബ്ലോക്ക് അംഗം അബ്ദുള്‍ സലാം, എ സിദ്ദീഖ്, ദിനേശന്‍ എന്നിവരെ എടപ്പാള്‍ ശുകപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്തും കോഴിക്കോടും ഡി വൈ എഫ്‌ഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ജംഗ്ഷനില്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ എടപ്പാള്‍ തൃശൂര്‍ റോഡില്‍ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂകുകയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പിന്നീട് ഇത് സംഘര്‍ഷത്തിലേക്ക് എത്തുയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് 5ന് എടപ്പാള്‍ ജംഗ്ഷനില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here