ശ്രീനഗറില്‍ തീവ്രവാദി ആക്രമണം:എട്ട്‌ സൈനികര്‍ മരിച്ചു

Posted on: June 24, 2013 5:18 pm | Last updated: June 25, 2013 at 7:58 am
SHARE

 

terrorismശ്രീനഗര്‍: ശ്രീനഗര്‍-ബാരാമുള്ള ഹൈവേയില്‍ ഫൈദര്‍പുരിയില്‍ സൈനിക വാഹനവ്യഹത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ എട്ട്‌ സൈനികര്‍ മരിച്ചു. ഏഴ് സൈനികര്‍ക്ക് ഗുരുതര പരുക്കുണ്ട്.

റോഡിന്റെ ഇരു വശങ്ങളില്‍ നിന്നും തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. പരിക്കേറ്റവരുടെ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സൈനീക വൃത്തങ്ങള്‍ പറഞ്ഞു. തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ 12 റൗണ്ട് വെടിയുതിര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുത്തു.

പ്രധാനമന്ത്രി നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കാനിരിക്കേയാണ് ആക്രമണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ശ്രീനഗറില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സുരക്ഷാ മുന്‍കരുതലുകളെ മറികടന്നാണ് തീവ്രവാദി ആക്രമണമുണ്ടായത്.