സോളാര്‍ തട്ടിപ്പ്: നടി ശാലു മേനോനെ ചോദ്യം ചെയ്തു

Posted on: June 22, 2013 7:17 pm | Last updated: June 22, 2013 at 8:35 pm
SHARE

shalu

പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായി അടുപ്പമുള്ള നടി ശാലുമേനോനെ പോലീസ് ചോദ്യം ചെയ്തു. തിരുവല്ല ഡി വൈ എസ് പി ഓഫീസില്‍ എ ഡി ജി പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ശാലുമേനോനെ വിശദമായി ചോദ്യം ചെയ്തതായി എ ഡി ജി പി ഹേമചന്ദ്രന്‍ അറിയിച്ചു. തെളിവുകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി എടുക്കുമെന്നും എഡിജിപി അറിയിച്ചു.