സ്വിസ് ബേങ്കില്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ നിക്ഷേപം പാക്കിസ്ഥാന്

Posted on: June 22, 2013 6:00 am | Last updated: June 21, 2013 at 10:28 pm

സൂറിച്ച്: ഇന്ത്യയേക്കാള്‍ കൂടുതല്‍ സ്വിസ് ബേങ്കില്‍ നിക്ഷേപമുള്ളത് പാക്കിസ്ഥാന്. 1,44.10 കോടി സ്വിസ് ഫാങ്കിന്റെ(9200കോടി രൂപ) നിക്ഷേപമാണ് പാക്കിസ്ഥാന് സ്വിസ് ബേങ്കിലുള്ളത്. പാക്കിസ്ഥാനില്‍ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളുമാണ് ഇത്തരത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. 2002 നെ അപേക്ഷിച്ച് നിക്ഷേപം കുറഞ്ഞിട്ടുണ്ട്. 2010 ലെ കണക്കനുസരിച്ച് 195 കോടി സ്വിസ് ഫ്രാങ്ക് ആണ് ബേങ്കിലെ നിക്ഷേപം. 2012 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് 15,000 കോടി പാക്കിസ്ഥാന്‍ രൂപയുടെ നിക്ഷേപമാണ് സ്വിസ് ബേങ്കിലുള്ളത്. 2011 ലെ നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 32 ശതമാനം കുറവാണ് 2012 ലെ നിക്ഷേപം. 2011 ല്‍ 23,000 കോടി പാക്കിസ്ഥാന്‍ രൂപയാണ് സ്വിസ് ബേങ്ക് നിക്ഷേപമുണ്ടായിരുന്നത്.

പാക്കിസ്ഥാനിലെ മുന്‍ രാഷ്ട്രീയ നേതാക്കള്‍ സ്വിസ് ബേങ്കില്‍ പണം നിക്ഷേപിച്ചത് അവിടെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പാക്കിസ്ഥാന്‍ പ്രസിഡന്റ് വരെ ഇത്തരം വിവാദത്തില്‍ ഉള്‍പ്പെട്ടു.