നിതീഷ് കുമാറിന് കോണ്‍ഗ്രസ് പിന്തുണ

Posted on: June 19, 2013 1:53 pm | Last updated: June 19, 2013 at 1:53 pm

nitheesh-kumarപാറ്റ്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ വിശ്വാസ വോട്ട് നേടുമെന്ന് ഉറപ്പായി.വിശ്വാസ വോട്ടെടുപ്പില്‍നിന്ന് ബിജെപി എംഎല്‍എമാര്‍ ഇറങ്ങിപ്പോയി. സര്‍ക്കാരിന് പിന്തുണയുമായി കോണ്‍ഗ്രസും സിപിഐയും നിയമസഭയില്‍ നിലകൊണ്ടു.അതിനിടെ നിതീഷ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ആറ് ബിജെപി എംഎല്‍എമാര്‍ രാജിപ്രഖ്യാപിച്ചു. ജെഡി-യുവിന്റെ 118 എംഎല്‍എമാരുടേതടക്കം 127 എംഎല്‍എ മാരുടെ പിന്തുണയാണ് നിതീഷ് സര്‍ക്കാരിനുള്ളത്.