Connect with us

Kerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം

Published

|

Last Updated

തിരുവനന്തപുരം:സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. സോളാര്‍ വിഷയത്തില്‍ അടിയന്തരപ്രമേയം പരിഗണിക്കാമെന്ന സ്പീക്കറുടെ ഉറപ്പിനെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ചോദ്യോത്തര വേളയില്‍ സഹകരിച്ചു. പ്രതിപക്ഷത്ത് നിന്ന് വിഎസ് സുനില്‍കുമാറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

---- facebook comment plugin here -----

Latest