Connect with us

National

വിവാഹപൂര്‍വ ബന്ധം വിവാഹത്തിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി

Published

|

Last Updated

ചെന്നൈ: നിയമപരമായി പ്രായപൂര്‍ത്തിയായ യുവതീ യുവക്കള്‍ വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ വിവാഹത്തിന് തുല്യമായി കണക്കാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. 21 വയസ്സ് പൂര്‍ത്തിയായ പുരുഷനും 18 വയസ്സായ സ്ത്രീയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ തുടര്‍ന്നുണ്ടാകുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം ഇവര്‍ തന്നെ ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി കെ കര്‍ണനാണ് ദൂരവ്യാപക പ്രതിഫലനം സൃഷ്ടിക്കാവുന്ന വിധി പുറപ്പെടുവിച്ചത്.

വിവാഹവുമായി ബന്ധപ്പെട്ട മതപരമായ ആചാരങ്ങളെല്ലാം സമൂഹത്തെ സന്തോഷിപ്പിക്കാനുള്ളത് മാത്രമാണെന്ന് നിരീക്ഷിച്ച കോടതി, ലൈംഗിക ബന്ധം നടത്തിയതിന് തെളിവുമായി യുവതീയുവാക്കള്‍ക്ക് കുടുംബകോടതിയെ സമീപിച്ച് വിവാഹിതരാണെന്നതിന് രേഖ നേടാമെന്നും വ്യക്തമാക്കി.

2006 ഏപ്രിലില്‍ ഭാര്യക്ക് ചെലവിന് നല്‍കുന്നതുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വിധി പുതുക്കിക്കൊണ്ടാണ് കോടതി പുതിയ നിരീക്ഷണങ്ങള്‍ നടത്തിയത്.