തൊടുപുഴ: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കിയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ അഞ്ചേക്കറോളം കൃഷിയിടം ഒലിച്ചുപോയി. വണ്ടന്മേടിനു സമീപം കടമാക്കുഴിക്കു സമീപമാണ് പുലര്‍ച്ചെയോടെ ഉരുള്‍ പൊട്ടലുണ്ടയത്.
അഞ്ചു പേരുടെ കൈവശമുണ്ടായിരുന്ന സ്ഥലത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഒലിച്ച പോയ സ്ഥലത്ത് ഏലക്കൃഷിയാണുണ്ടായിരുന്നത്.
ഇവിടെയുണ്ടായിരുന്ന രണ്ടു കുളങ്ങളും സ്ഥലത്തുണ്ടായിരുന്ന ഷെഡും ഉരുള്‍പൊട്ടലില്‍ നശിച്ചിട്ടുണ്ട്.
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് ഉടമകള്‍ പറയുന്നത്.