ബി ജെ പി – ജെ ഡി യു സഖ്യം: പാറ്റ്‌നയില്‍ ഇന്ന് നിര്‍ണായക യോഗം

Posted on: June 16, 2013 6:51 am | Last updated: June 16, 2013 at 6:51 am

NITHEESH KUMARപാറ്റ്‌ന: ബി ജെ പി – ജനതാദള്‍ യുണൈറ്റഡ് സഖ്യത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ജെ ഡി യു സാമാജികരുടെയും നേതാക്കളുടെയും നിര്‍ണായക യോഗം ഇന്ന് പാറ്റ്‌നയില്‍ ചേരും. യോഗത്തിന് ശേഷം നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി തീരുമാനം പ്രഖ്യാപിക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അറിയിച്ചു. ഇന്നലെ രാത്രി പാര്‍ട്ടി പ്രസിഡന്റ് ശരത് യാദവും ശ്രീ നിതീഷ്‌കുമാറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.

17 വര്‍ഷത്തെ ബി ജെ പി- ജെ ഡി യു സഖ്യം തകരാതിരിക്കാന്‍ ഇരു പാര്‍ട്ടികളിലും തിരിക്കിട്ട ചര്‍ച്ചകള്‍ തുടരുകാണ്. ബീഹാറിലെ ബി ജെ പി നേതാക്കള്‍ ഉപ മുഖ്യമന്ത്രി ശ്രീ സുശീല്‍ മോഡിയുടെ വസതിയില്‍ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.