Connect with us

National

വിശദീകരണവുമായി വീരപ്പ മൊയ്‌ലി

Published

|

Last Updated

ബംഗളൂരു: പെട്രോളിയം മന്ത്രിമാരെ എണ്ണ ലോബി ഭീഷണിപ്പെടുത്തിയിരുന്നു എന്ന പ്രസ്താവനക്ക് വിശദീകരണവുമായി മന്ത്രി എം വീരപ്പ മൊയ്‌ലി. മന്ത്രിമാരെ “വ്യക്തിപര”മായി ആക്രമിക്കുകയായിരുന്നില്ല “നയരൂപവത്കരണ”ത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് എണ്ണലോബികള്‍ ചെയ്തിരുന്നതെന്നാണ് മൊയ്‌ലിയുടെ വിശദീകരണം. എണ്ണ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറക്കാന്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് പെട്രോളിയം മന്ത്രിമാരെ പിന്തിരിപ്പിക്കാന്‍ എണ്ണ ഇറക്കുമതി ലോബി ഭീഷണിപ്പെടുത്തുന്നതായി വെള്ളിയാഴ്ചയാണ് വീരപ്പ മൊയ്‌ലി പറഞ്ഞത്.
പ്രകൃതി വാതകത്തിന് അറുപത് ശതമാനത്തോളം വില കൂട്ടാനുള്ള മൊയ്‌ലിയുടെ നീക്കം റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന സി പി ഐ നേതാവും എം പി യുമായ ഗുരുദാസ് ദാസ്ഗുപ്തയുടെ ആരോപണത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തിരുന്നു. മണി ശങ്കര്‍ അയ്യരും എസ് ജയ്പാല്‍ റെഡ്ഢിയും പെട്രോളിയം മന്ത്രിമാരായിരുന്നപ്പോള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ താത്പര്യത്തിന് വഴങ്ങാതിരുന്നതിനാല്‍ ഇവര്‍ക്ക് ഈ പദത്തില്‍ അധികനാള്‍ തുടരാന്‍ കഴിഞ്ഞില്ല. മൊയ്‌ലിയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് കരുതലോടെയാണ് പ്രതികരിച്ചത്.