Connect with us

Gulf

അഞ്ച് വര്‍ഷത്തിനു ശേഷം തെരുവ് വിളക്കുകള്‍ മിഴി തുറന്നു

Published

|

Last Updated

ഉമ്മുല്‍ ഖുവൈന്‍: നഗരത്തിലേക്കുള്ള പ്രധാന റോഡുകളിലൊന്നായ ഫലാജ് അല്‍ മുഅല്ലയില്‍ അഞ്ച് വര്‍ഷത്തിനു ശേഷം തെരുവ് വിളക്കുകള്‍ മിഴിതുറന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുട്ടിലായിരുന്നു ഈ റോഡ്. ഒട്ടകങ്ങളും മറ്റും ധാരാളമായി രാത്രികാലങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്നതിനാല്‍ ഇവിടെ, വെളിച്ചമില്ലാത്തത് അപകട സാധ്യത വര്‍ധിപ്പിച്ചിരുന്നു.
2009ല്‍ നിര്‍മാണം പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്ത റോഡ് ഉപയോഗിച്ചിരുന്ന, സ്വദേശികളും വിദേശികളും ഈ ഭാഗത്തെ വെളിച്ചമില്ലായ്മക്കെതിരെ മുന്‍ വര്‍ഷങ്ങളില്‍ പരാതികള്‍ നല്‍കിയിരുന്നു. അതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. ഫെഡറല്‍ ഇലക്ട്രിസിറ്റിയില്‍ നിന്ന് അനുമതി ലഭിക്കാത്തതായിരുന്നു വൈകലിന് കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഉമ്മുല്‍ഖുവൈന്‍ അല്‍ റംലയിലെ റോഡുകളിലും വൈദ്യുതീകരണപ്രര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Latest