Connect with us

Malappuram

മഅ്ദനിയുടെ ജാമ്യാപേക്ഷ: ഭരണകൂടങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് വര്‍ക്കല രാജ്

Published

|

Last Updated

മലപ്പുറം: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ഭരണഘടനാപരമായ നീതി ലഭ്യമാക്കുന്നതിന് കര്‍ണാടക-കേരള ഗവണ്‍മെന്റുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ക്രിയാത്മകമായ ഇടപെടലുകളിലൂടെ മഅ്ദനിക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യം ഒരുക്കുകയും ചെയ്യണമെന്ന് പി ഡി പി സംസ്ഥാന സീനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കലരാജ് ആവശ്യപ്പെട്ടു.

ജീവന്‍ തരാം മഅ്ദനിയെ തരൂ എന്ന മുദ്രാവാക്യമുയര്‍ത്തി യു എ പി എ റദ്ദ് ചെയ്യുക, നിരപരാധികളെ വിട്ടയക്കുക എന്നാവശ്യപ്പെട്ട് പി ഡി പി ജില്ലാകമ്മിറ്റി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു.
സാബു കൊട്ടാരക്കര വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി ബാപ്പു പുത്തനത്താണി, നിസാര്‍ മേത്തര്‍, അഡ്വ.സമീര്‍ പയ്യനങ്ങാടി, അഡ്വ.പി എം സഫറുല്ല, അന്‍വാര്‍ ജസ്റ്റിസ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ ഓര്‍ഗനൈസര്‍ മൂസ മുസ്‌ലിയാര്‍ പ്രസംഗിച്ചു.
കിഴക്കേതലയില്‍ നിന്നാരംഭിച്ച റാലിക്ക് എം മൊയ്തുഹാജി, യൂസുഫ് പാന്ത്ര, ഗഫൂര്‍ വാവൂര്‍, അലി കാടാമ്പുഴ, അബ്ദുല്‍ ബശീര്‍ശാദ്, ബീരാന്‍ വടക്കാങ്ങര, ശശി പൂവന്‍ചിന, സരോജിനി രവി നേതൃത്വം നല്‍കി.

Latest