മനോജ് പുഷ്‌കര്‍ വീണ്ടും അബൂദാബി മലയാളിസമാജം പ്രസിഡന്റ്‌

Posted on: June 11, 2013 7:44 pm | Last updated: June 11, 2013 at 7:44 pm
SHARE

അബുദാബി: മലയാളിസമാജം പ്രസിഡന്റായി ഡോ. മനോജ് പുഷ്‌കറിനെ തുടര്‍ച്ചയായ അഞ്ചാം തവണയും തിരഞ്ഞെടുത്തു. സമാജം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ഐകകണ്‌ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.
പി സതീഷ്‌കുമാറിനെ വൈസ് പ്രസിഡന്റായും ഷിബു വര്‍ഗീസിനെ ജനറല്‍ സെക്രട്ടറിയായും എം യു ഇര്‍ഷാദിനെ ട്രഷററായും എക്‌സിക്യൂട്ടീവിലെക്ക് അബ്ദുല്‍ അസീസ് മൊയ്തീന്‍, അബ്ദുല്‍ സലാം മുജീബ്, അശ്‌റഫ് പട്ടാമ്പി, കെ വി കരുണാകരന്‍, മഹേഷ് കുമാര്‍, ഓറില്‍ എബ്രഹാം രാജു, സാബു അഗസ്റ്റിന്‍, ഷാനവാസ് കടക്കല്‍, വി വി സുനില്‍ എന്നിവരെയും തിരഞ്ഞെടുത്തു.
പ്രസിഡന്റ് മനോജ് പുഷ്‌ക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സതീഷ്‌കുമാര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ അബൂബക്കര്‍ മേലേതില്‍ കണക്കും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ സുരേഷ് പയ്യന്നൂര്‍ പുതിയ ഭരണസമിതിയെ അവതരിപ്പിച്ചു.
സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയം പ്രതിനിധി അഹമ്മദ് ഹുസൈന്‍ അമീന്റെ മേല്‍ നോട്ടത്തിലായിരുന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.