പരിസ്ഥിതി ക്യാമ്പ് നടത്തി

Posted on: June 11, 2013 7:41 pm | Last updated: June 11, 2013 at 7:41 pm
SHARE

environment_plantഅബുദാബി: ഐക്യരാഷ്ട്ര സംഘടനയുടെ ചിന്തിക്കുക, ഭക്ഷിക്കുക, പാഴാക്കാതിരിക്കുക എന്ന സന്ദേശമുയര്‍ത്തി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ബാലവേദി പരിസ്ഥിതി ക്യാമ്പ് നടത്തി. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം യു വാസു ഉദ്ഘാടനം ചെയ്തു. സ്‌കിറ്റ്, കൊളാഷ്, പോസ്റ്റര്‍ നിര്‍മാണം, നാടന്‍പാട്ട്, ചര്‍ച്ച, സംഘചിത്രരചന തുടങ്ങിയ പരിപാടികളോടെ നടന്ന ക്യാംപില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു. ഉറവ എന്ന പേരില്‍ കുട്ടികള്‍ തയാറാക്കിയ പത്രം പ്രകാശനം ചെയ്തു.
കൂട് മാസികയെ ഫൈസല്‍ ബാവ പരിചയപ്പെടുത്തി. ബാലവേദി പ്രസിഡന്റ് അറഫ താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെഎസ്‌സി വൈസ് പ്രസിഡന്റ് എം. സുനീര്‍, വനിതാ വിഭാഗം കണ്‍വീനര്‍ സിന്ധു ഗോവിന്ദന്‍, കലാവിഭാഗം സെക്രട്ടറി രമേശ് രവി, ഒമര്‍ ഷെരീഫ്, ഐശ്വര്യ ഗൗരീനാരായണന്‍, അഭിഷേക് ജോളി എന്നിവര്‍ പ്രസംഗിച്ചു.