ഖത്തറില്‍ അതിശക്തമായ പൊടിക്കാറ്റ് വീശുന്നു

Posted on: June 9, 2013 12:38 am | Last updated: June 9, 2013 at 12:38 am
SHARE

dust windദോഹ: ഖത്തറില്‍ അതിശക്തമായ പൊടിക്കാറ്റ് വീശുന്നു. വെള്ളിയാഴ്ചയാണ് പൊടിക്കാറ്റ് വീശാന്‍ തുടങ്ങിയത്. . തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പൊടിക്കാറ്റ് കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നത്.

ഒഴിവ് ദിവസമായ വെള്ളിയാഴ്ച പൊടിക്കാറ്റിനെ തുടര്‍ന്ന് പലര്‍ക്കും പുറത്തിറങ്ങാനായില്ല. ഷോപ്പിംഗ് മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്ക് കുറഞ്ഞു. പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.