തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ എട്ടാമതു ബാച്ചിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം ക്ലാസോ സാക്ഷരതാമിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതയോ പാസായ ഏവര്‍ക്കും ഈ കോഴ്സില്‍ ചേരാം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്എസ്എല്‍സിക്കു തുല്യമാണ് ഈ കോഴ്സ്. പത്തുമാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സില്‍ എസ്എസ്എല്‍സിക്കുള്ള എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴ്സ് ഫീസ് 1500 രൂപയും (പുസ്തകമുള്‍പ്പെടെ) പരീക്ഷാഫീസ് 300 രൂപയുമാണ്. അപേക്ഷാഫോറവും പ്രോസ്പെക്ടസും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വികസന/തുടര്‍വിദ്യാകേന്ദ്രങ്ങള്‍വഴി ലഭിക്കും. കൂടാതെ ജില്ലാ ഓഫീസുകള്‍, സംസ്ഥാന സാക്ഷരതാമിഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍നിന്ന് ലഭിക്കും.
അപേക്ഷാഫോറത്തിന്റെ വില 100 രൂപയാണ്. അപേക്ഷാഫോറം തപാലില്‍ ലഭിക്കേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതിയ 15 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ (10.5 ഃ 7 ഇഞ്ച്) സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറത്തക്കവിധം 100 രൂപയുടെ ഡിഡി സഹിതം ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസിലേക്കോ സംസ്ഥാന സാക്ഷരതാമിഷന്‍ ഓഫീസിലേക്കോ അയക്കേണ്ടതാണ്. അപേക്ഷാഫോറം സാക്ഷരതാമിഷന്റെ www.literacymissionkerala.org എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നവര്‍ കോഴ്സ് ഫീസിനൊപ്പം 100 രൂപകൂടി ഡയറക്ടറുടെ പേരിലേക്ക് അടയ്ക്കണം.
പാഠപുസ്തകങ്ങള്‍, പഠനസഹായികള്‍ എന്നിവ കോഴ്സ് ആരംഭിക്കുമ്പോള്‍മുതല്‍ വിദ്യാകേന്ദ്രങ്ങള്‍, ജില്ലാ ഓഫീസുകള്‍ എന്നിവിടങ്ങളില്‍നിന്ന് വിതരണംചെയ്യുന്നതാണ്. രജിസ്റ്റര്‍ചെയ്യേണ്ട അവസാന തീയതി ജൂലൈ 31. ഫോണ്‍: 0471 – 2322253, 2322254, തിരുവനന്തപുരം: 0471-2556740, കൊല്ലം: 0474-2798020, പത്തനംതിട്ട: 0468-2220799, ആലപ്പുഴ: 0477-2252095, കോട്ടയം: 0481-2302055, ഇടുക്കി: 0486-2232294, എറണാകുളം: 0484-2426596, തൃശൂര്‍: 0487-2365024, പാലക്കാട്: 0491-2505179, മലപ്പുറം: 0483-2734670, കോഴിക്കോട്: 0495-2370053, വയനാട്:04936-202091, കണ്ണൂര്‍: 04972707699, കാസര്‍ഗോഡ്: 04994-255507 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.