വാതുവെപ്പില്‍ ശില്‍പ ഷെട്ടിക്കും പങ്കെന്ന് മൊഴി

Posted on: June 6, 2013 4:27 pm | Last updated: June 6, 2013 at 6:18 pm

M_Id_67158_shilpa_shetty

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പില്‍ രാജസ്ഥാന്‍ റോയല്‍സ് ഉടമയും ബോളിവുഡ് താരവുമായ ശില്‍പ ഷെട്ടിക്ക് പങ്കുണ്ടെന്ന് ഉമേഷ് ഗോയങ്കെ പോലീസിന് മൊഴി നല്‍കി. ശില്‍പയുടെ ഭര്‍ത്താവ് രാജ്കുന്ദ്രയുടെ സുഹൃത്താണ് ഉമേഷ്.

താന്‍ മൂന്ന് വര്‍ഷമായി വാതുവെപ്പ് നടത്തുന്നതായി ശില്‍പയുടെ ഭര്‍ത്താവും രാജസ്ഥാന്‍ ടീം സഹ ഉടമയുമായ രാജ് കുന്ദ്ര സമ്മതിച്ചതായി ഇന്നലെ ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ പറഞ്ഞിരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് കുന്ദ്രയെ ഇന്നലെ പോലീസ് പത്തുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ താന്‍ വാതുവെച്ചതായുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും താനിതുവരെ ഒരു കളിക്കും വാതുവെച്ചിട്ടില്ലെന്നും ശില്‍പ ഷെട്ടി പ്രതികരിച്ചു.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ളകാര്യങ്ങള്‍ ബി സി സി ഐയുടെ പരിഗണനയിലുണ്ട്. ഈ മാസം ഒമ്പതിന് ബി സി സി ഐ യോഗം ചേര്‍ന്നേക്കുമെന്ന് ബി സി സി ഐ വൃത്തങ്ങള്‍ പറഞ്ഞു.