വാതുവെപ്പ്: സച്ചിന് ഞെട്ടല്‍

Posted on: June 1, 2013 6:00 am | Last updated: June 1, 2013 at 12:49 am
SHARE

sachinന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് തന്നെ ഞെട്ടിച്ചുവെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വിവാദത്തോട് സച്ചിന്‍ ആദ്യമായിട്ടാണ് പ്രതികരിക്കുന്നത്. ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ വാതുവെപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഗെയിമിന്റെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ സച്ചിന്‍ കിരീട ജയത്തോടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ശരിക്കും നിരാശപ്പെടുത്തുന്ന സംഭവങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. രണ്ടാഴ്ചക്കിടെ വന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതായിരുന്നു. ഞങ്ങള്‍ ക്രിക്കറ്റ് താരങ്ങള്‍ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്നതിനെ കുറിച്ചാണ് സംസാരിക്കാണ്. അതാണ് ഗെയിമിന്റെ യഥാര്‍ഥ സ്പിരിറ്റ്-സച്ചിന്‍ പറഞ്ഞു.