പന്നൂരില്‍ നന്മ സ്റ്റോര്‍ തുറക്കാന്‍ നടപടിയായില്ല

Posted on: May 31, 2013 7:49 am | Last updated: May 31, 2013 at 7:49 am
SHARE

താമരശ്ശേരി: കിഴക്കോത്ത് പഞ്ചായത്തിലെ പന്നൂരില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ നന്മ സ്റ്റോര്‍ ആരംഭിക്കാനായി കെട്ടിടം ഒരുക്കിയുള്ള കാത്തിരിപ്പിന് ഒരു വര്‍ഷം.
പന്നൂര്‍ അങ്ങാടിയില്‍ സ്വകാര്യ കെട്ടിടത്തിലെ രണ്ട് മുറികള്‍ ഗ്രാമപഞ്ചായത്ത് വാടകക്കെടുത്താണ് നന്മ സ്റ്റോറിനായി സൗകര്യപ്പെടുത്തിയത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ ഔദ്യോഗിക നിറം അടിക്കുകയും കെട്ടിടത്തിലും പന്നൂര്‍ അങ്ങാടിക്ക് സമീപത്തായും നന്മ സ്റ്റോറിന്റെ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ട് മാസങ്ങളായി. എന്നാല്‍ ബോര്‍ഡുകള്‍ നിറം മങ്ങി നശിക്കാറായതല്ലാതെ നന്മ സ്‌റ്റോര്‍ ആരംഭിക്കാനുള്ള നടപടിയായില്ല.
കെട്ടിട ഉടമക്കുള്ള വാടകയും ഇതേവരെ ലഭിച്ചിട്ടില്ല. ഫോണ്‍ കണക്ഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാത്തതാണ് സ്റ്റോര്‍ തുറക്കാന്‍ തടസ്സമായി അധികൃതര്‍ പറയുന്നത്. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് ഗ്രാമപഞ്ചായത്താണെന്നും അത് ഒരുക്കി വിവരം അറിയിച്ചാല്‍ ദിവസങ്ങള്‍ക്കകം സ്റ്റോര്‍ തുറക്കാവുന്നതാണെന്നും കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here