പുകവലി വിരുദ്ധ സാമൂഹ്യ കൂട്ടായ്മ കാലഘട്ടത്തിന്റെ അനിവാര്യത

Posted on: May 29, 2013 11:37 pm | Last updated: May 29, 2013 at 11:41 pm
SHARE

anti smoking press meet 2ദോഹ. പുകയില ഉപഭോഗം ഒരു വലിയ സാമൂഹ്യ തിന്മയാണെും ഈ തിന്മയുടെ ദൂഷ്യ ഫലങ്ങളില്‍ നിന്നും സമൂഹത്തെ രക്ഷിക്കുവാന്‍ മതസാമൂഹ്യ സാംസ്‌കാരിക മേഖലകളിലുളളവരുടെ സാമൂഹ്യ കൂട്ടായ്മ അനിവാര്യമാണെും ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. സംഘടനയുടെ ലോകപുകവലി വിരുദ്ധ ദിനാചരണ പരിപാടികള്‍ വിശദീകരിക്കുവാന്‍ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പുകയില ഉപഭോഗത്തിന്റെ വ്യാപനം തടയുവാനും അതുണ്ടാക്കുന്ന ആരോഗ്യപരവും സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രതിസന്ധികളെ മറികടക്കുവാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരുടെ കൂട്ടായ്മയുടെ അനിവാര്യത ഭാരവാഹികള്‍ ഊന്നിപ്പറഞ്ഞത്. വര്‍ഷം തോറും 60 ലക്ഷം പേരാണ് പുകവലി മൂലം മരണപ്പെടുന്നത്. ഇതില്‍ 6 ലക്ഷം പേരെങ്കിലും സെക്കന്റ് ഹാന്റ് സ്‌മോക്കിംഗ് കാരണമാണ് മരിക്കുന്നത്. കൂടാതെ ലക്ഷക്കണക്കിനാളുകള്‍ പുകയില ഉല്‍പങ്ങള്‍ കാരണം വൈവിധ്യമാര്‍ന്ന രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസുകളില്‍ 63 ശതമാനവും പുകവലിയുമായി ബന്ധപ്പെട്ട റിസ്‌ക് ഫാക്ടറുള്ളവയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കുന്നത്. അത്യന്തം ഗുരുതരമായ ഈ ആരോഗ്യപ്രശ്‌നം പരിഹരിക്കുവാന്‍ സമൂഹത്തിന്റെ എല്ലാതുറകളിലുമുള്ള ആളുകളുടേയും കൂട്ടായ പരിശ്രമങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഈ രംഗത്ത് വീഴ്ച വരുത്തുന്നത് ഭീകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും, സൊസൈറ്റി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

പുകയില ഉല്‍പങ്ങളുടെ പരസ്യങ്ങളും സ്‌പോണ്‍സര്‍ഷിപ്പും പ്രമോഷനുകളും നിരോധിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോകപുകവലി വിരുദ്ധ ദിന സന്ദേശം. പുകവലി ഉല്‍പങ്ങളുടെ നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ പരസ്യങ്ങളും പ്രമോഷന്‍ കാമ്പയിനുകളും നിരോധിക്കുന്നതിലൂടെ കൂടുതലാളുകള്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് അടിമപ്പെടുന്നത് തടയുവാന്‍ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന കരുതുന്നത്.
പുകവലി പോലെ തന്നെ അപകടകാരികളായ ഷീഷ, പാന്‍പരാഗ് എന്നിവയുടെ ഉപയോഗവും ഗൗരവബുദ്ധ്യാ കാണണമെന്നും അത്തരം ഉല്‍പങ്ങളുടെ ഉപഭോഗവും നിരുല്‍സാഹപ്പെടുത്തുവാന്‍ കൂട്ടായ പരിശ്രമങ്ങള്‍ക്ക് സാധിക്കുമെന്നും സൊസൈറ്റി ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കായുള്ള മല്‍സരങ്ങള്‍, പഠന ക്‌ളാസുകള്‍, കൗണ്‍സലിംഗ്, ടേബിള്‍ ടോക്കുകള്‍, ചര്‍ച്ചകള്‍ തുടങ്ങി ബഹുമുഖ ബോധവല്‍ക്കരണ പരിപാടികളാണ് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്.
വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പുകവലി വരുത്തുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ച നിയമം കണിശമായി നടപ്പാക്കാനുള്ള നടപടികളാണ് ഗവണ്‍മെന്റ് ഭാഗത്തുനിന്നുമുണ്ടാകുന്നതെന്നത് സ്വാഗതാര്‍ഹമാണെും ഈ രംഗത്ത് നോണ്‍ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ലോകപുകവലി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക വേദികളുമായി സഹകരിച്ച് പുകവലിയുടെ ദോഷത്തെക്കുറിച്ച് ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കുട്ടികളും മുതിര്‍ന്നവരുമടക്കം സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും ഉള്‍പ്പെടുത്തിയാണ് കാമ്പയിന്‍ ആസൂത്രണം ചെയ്യുന്നത്. പുകവലി പോലെ തന്നെ പാസീവ് സ്‌മോക്കിംഗും ഏറെ ഗൗരവമായാണ് കാമ്പയിന്‍ വിലയിരുത്തുന്നത്. പുകവലിക്കുന്നില്ല എന്നതുകൊണ്ട് മാത്രം പുകവലിയുടെ ദോഷത്തില്‍ നിന്നും നമുക്ക് മോചനം ലഭിക്കുകയില്ല. പല കേസുകളിലും സെക്കന്റ് ഹാന്റ് സ്‌മോക്കിംഗാണ് ഏറെ ഗൗരവമുള്ളത്. പുകവലിമുക്തമായ ചുറ്റുപാട് ഓരോരുത്തരുടേയും മൗലികാവകാശമാണ് ഇത് ഉറപ്പുവരുത്തുവാന്‍ ഗവണ്‍മെന്റ്, ഗവണ്‍മെന്റേതര ഏജന്‍സികളുടെ സംയുക്ത സംരംഭങ്ങള്‍ക്ക് വമ്പിച്ച മാറ്റമുണ്ടാക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൊസൈറ്റി സ്ഥാപകനും സി. ഇ. ഒ. യുമായ അമാനുല്ല വടക്കാങ്ങര , ഗ്‌ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, ചെയര്‍മാന്‍ എം. പി. ഹസന്‍ കുഞ്ഞി, പ്രസിഡണ്ട് ഡോ. അബ്ദുല്‍ റഷീദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിസ് എടക്കുളത്തൂര്‍, കോര്‍ഡിനേറ്റര്‍മാരായ സജ്ഞയ് ചപോല്‍ക്കര്‍, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
ഫേട്ടോ. ലോക പുകവലി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി സ്ഥാപകനും സി. ഇ. ഒ. യുമായ അമാനുല്ല വടക്കാങ്ങര സംസാരിക്കുന്നു. ഗ്‌ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, ചെയര്‍മാന്‍ എം. പി. ഹസന്‍കുഞ്ഞി, പ്രസിഡണ്ട് ഡോ. അബ്ദുല്‍ റഷീദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിസ് എടക്കുളത്തൂര്‍, കോര്‍ഡിനേറ്റര്‍മാരായ സജ്ഞയ് ചപോല്‍ക്കര്‍, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവര്‍ സമീപം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here