Palakkad
തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം അന്താരാഷ്ട്ര ഗവേഷണ ശൃംഖലയുടെ ഭാഗമാകുന്നു

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് കന്നുകാലിഗവേഷണകേന്ദ്രം അന്താരാഷ്ട്ര ഗവേഷണ ശൃംഖലയുടെ ഭാഗമാകുന്നു.—
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല, വേള്‍ഡ് വൈഡ് യൂണിവേഴ്‌സിറ്റി നെറ്റ് വര്‍ക്കിന്റെ (ഡബ്ല്യു യു എന്‍) ഭാഗമാകുന്നതിന്റെ തുടര്‍ച്ചയായാണ് തിരുവിഴാം കുന്ന് ഗവേഷണകേന്ദ്രത്തിന് ഈ അംഗീകാരം.—ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഡബ്ല്യു യു എന്‍ .വര്‍ത്തമാനകാലത്തിന്റെ ആഗോളപ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് സഹകരണാടിസ്ഥാനത്തില്‍ കൂട്ടായ ഗവേഷണപ്രവര്‍ത്തനങ്ങളിലൂടെ പരിഹാരമാര്‍ഗങ്ങള്‍ ഉരുത്തിരിച്ചെടുത്ത് സമൂഹത്തെയും സര്‍ക്കാരിനെയും സ്ഥാപനങ്ങളെയും നയരൂപീകരണത്തിനും പ്രശ്‌നപരിഹാരങ്ങള്‍ക്കും സജ്ജരാക്കുക എന്നതാണിതിന്റെ ലക്ഷ്യം.—
ആറ് യൂണിവേഴ്‌സിറ്റികള്‍ ചേര്‍ന്ന ഡബ്ല്യു യു എന്‍ കൂട്ടായ്മയില്‍ പെന്‍സില്‍വാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റള്‍, യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് വെസ്‌റ്റേന്‍ ഓസ്‌ട്രേലിയ, സീജിയാങ് യൂണിവേഴ്‌സിറ്റി എന്നിവയ്‌ക്കൊപ്പമാണ് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍സയന്‍സ് സര്‍വകലാശാലയും അംഗമാകുന്നത്.—ഇതോടെ മൃഗസംരക്ഷണ മേഖലയും ഭക്ഷ്യസുരക്ഷയും ആധാരമാക്കിയുള്ള അന്താരാഷ്ട്ര പഠനത്തിനുള്ള സൗകര്യവുമുണ്ടാകും.—ഗവേഷണ പ്രവര്‍ത്തങ്ങള്‍ക്ക് പ്രാരംഭംകുറിക്കാനായി വേള്‍ഡ്‌വൈഡ് യൂണിവേഴ്‌സിറ്റി നെറ്റ്‌വര്‍ക്കിന്റെ ഉന്നത സംഘം 29ന് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം സന്ദര്‍ശിക്കും. ഗവേഷണകേന്ദ്രം മേധാവി ഡോ സ്റ്റീഫന്‍ മാത്യു പ്രോജക്ടുകള്‍ ഉന്നത സംഘത്തിന് സമര്‍പ്പിക്കും. കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ബി അശോക്, ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡോ രാംകുമാര്‍ എന്നിവര്‍ ഉന്നതതലസംഘത്തോടൊപ്പം ഗവേഷണകേന്ദ്രം സന്ദര്‍ശിക്കും.—