സാംസംഗ് ഗ്യാലക്‌സി മെഗാ ഇന്ത്യയില്‍ പുറത്തിറക്കി

Posted on: May 28, 2013 5:57 pm | Last updated: May 28, 2013 at 5:59 pm

galaxy megaന്യൂഡല്‍ഹി: സാംസംഗിന്റെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണായ ഗ്യാലക്‌സി മെഗാ ഇന്ത്യയില്‍ പുറത്തിറക്കി. 6.3 ഇഞ്ച്, 5.8 ഇഞ്ച് സ്‌ക്രീന്‍ സൈസിലുള്ള രണ്ട് മോഡലുകളാണ് പുറത്തിറക്കിയത്. യഥാക്രമം 31,490 രൂപാ, 25,100 രൂപാ വീതമാണ് ഇന്ത്യയിലെ വില. ഗ്യാലക്‌സി നോട്ടിന് ലഭിച്ച വന്‍ ജനപ്രീതിയാണ് മെഗ പുറത്തിറക്കാന്‍ സാംസംഗിന് പ്രേരണയായത്.

ഫാബ്‌ലെറ്റ് ശ്രേണിയില്‍ പെട്ട സാംസംഗ് മെഗയുടെ രണ്ട് മോഡലുകള്‍ക്കും 8 എംപി പിന്‍ക്യാമറ, 1.9 എം പി മുന്‍ക്യാമറ, ആന്‍ഡ്രോയിഡ് 4.3 ജെല്ലീബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, ഡ്യുവല്‍ കോര്‍ പ്രോസസര്‍, 1.5 ജിബി റാം, 8 ജിബി ഇന്റേണല്‍ മെമ്മറി (മൈക്രോ എസ്ഡി കാര്‍ഡ് വഴി 64 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാം) തുടങ്ങിയ സവിശേഷതകളാണ് ഉള്ളത്. ഗാലക്‌സി മെഗാ 6.3, 1.7 ജിഗാഹെട്‌സ് പ്രോസസറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മെഗാ 5.8നു 1.4 ജിഗാഹെട്‌സ് പ്രോസസറാണ്.

SPECIFICATIONS

Samsung GalaxyMega 6.3

 • Network: LTE100/50Mbps, HSPA+21/5.76
 • Display: 6.3inch (159.7mm) HD TFT
 • Processor: 1.7GHz Dual Core AP
 • OS: Android 4.2 (Jelly Bean)
 • Camera: Main (Rear): 8 megapixel rearfacing camera; Sub (Front): 1.9 megapixel frontfacing camera
 • Connectivity: WiFi a/b/g/n/ac, WiFi Direct, BT 4.0(BLE), USB 2.0 H/S. GPS+GLONASS, NFC, MHL
 • Sensor: Accelerometer, RGB light, Geomagnetic, Proximity, Gyroscope
 • Memory: 8/16GB Internal Memory (microSD up to 64GB) + 1.5GB RAM
 • Dimension: 167.6 x 88 x 8.0 mm, 199g
 • Battery: Liion 3,200 mAh

Samsung Galaxy Mega 5.8

 • Network: HSPA+21/5.76
 • Display: 5.8inch (147mm) QHD TFT
 • Processor: 1.4GHz Dual Core AP
 • OS: Android 4.2 (Jelly Bean)
 • Camera: Main (Rear): 8 megapixel rearfacing camera; Sub (Front): 1.9 megapixel frontfacing camera
 • Connectivity: WiFi a/b/g/n, WiFi Direct, BT 4.0(BLE), USB 2.0 H/S, GPS+GLONASS
 • Sensor: Accelerometer, Geomagnetic, Proximity, Light, Gyroscope
 • Memory: 8GB Internal Memory (microSD up to 64GB) + 1.5GB RAM
 • Dimension: 162.6 x 82.4 x 9.0 mm, 182g
 • Battery: Standard battery, Liion 2,600 mAh

 

ALSO READ  സാംസംഗ് ഗ്യാലക്‌സി എസ്20 എഫ്ഇ ഇന്ത്യന്‍ വിപണിയില്‍