Connect with us

International

ഡ്രോണ്‍ ആക്രമണങ്ങളെ ന്യായീകരിച്ച് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലും യമനിലും അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണത്തെ ഒബാമ ന്യായീകരിച്ചു. അനിവാര്യമായ ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമാണ് ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഡ്രോണ്‍ ആക്രമണത്തില്‍ നാല് യു എസ് പൗരന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഒബാമയുടെ പ്രഖ്യാപനം. കാലങ്ങളായി പാക്കിസ്ഥാന്‍ നിര്‍ത്തല്‍ ചെയ്യണമെന്നാവശ്യപ്പെടുന്ന ഡ്രോണ്‍ ആക്രമണം ന്യയീകരിച്ചതിനെ പാക്ക് അധികൃതര്‍ ശക്തമായി വിമര്‍ശിച്ചു. അമേരിക്കയുടെ ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായാണ് ഡ്രോണ്‍ ആക്രമണം നടത്തുന്നത്. ഇത് ഒരിക്കലും ക്രൂരമല്ലെന്നും ഒബാമ പ്രസംഗത്തില്‍ പറഞ്ഞു.
സിവിലിയന്‍മാര്‍ കൊല്ലപ്പെടാതിരിക്കാന്‍ ആക്രമണങ്ങള്‍ കൃത്യമായി നിയന്ത്രിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വിചാരണയില്ലാതെ തടവിലക്കപ്പെട്ട ഗ്വോണ്ടനാമോ തടവറയിലെ തടവുകാരെ അവരുടെ നാട്ടിലേക്ക് തിരച്ചയക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. യമനിലെ തടവുകാരെ യമനിലേക്ക് കൈമാറുന്നതിനുള്ള നിരോധം നീക്കിയതിനെ യമന്‍ പ്രധാനമന്ത്രി രാഗെ ബാദി സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതാണ്.

---- facebook comment plugin here -----