Connect with us

Ongoing News

അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റില്‍ 91 മരണം

Published

|

Last Updated

മൂര്‍,ഒക്ലാഹോമ:അമേരിക്കയിലെ ഒക്ലഹോമ സിറ്റിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ഇതുവരെ ഇരുപത് കുട്ടികളടക്കം 91 പേര്‍ മരിച്ചതായും145 പേര്‍ക്ക് പരിക്കേറ്റതായുമാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചുഴലിക്കാറ്റ് ഇനിയും ശക്തി പ്രാപിക്കാനിടയുള്ളതിനാല്‍ അമേരിക്കയുടെ മധ്യ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രയര്‍വുഡ് സ്‌കൂളില്‍ ഉണ്ടായിരുന്നവരെല്ലാം പരിക്കേല്‍ക്കാതെ രക്ഷപെട്ടു. മൂര്‍ മെഡിക്കല്‍ സെന്റര്‍ ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മരണ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ദിവസങ്ങളായി തുടരുന്ന ശക്തമായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടമാണ് അമേരിക്കയുടെ മധ്യ സംസ്ഥാനങ്ങളിലുണ്ടായിരിക്കുന്നത്. ഒക്ലഹോമ നഗരത്തില്‍ മാത്രം നിരവധി വീടുകള്‍ തകരുകയും കെട്ടിടങ്ങള്‍ക്ക് തീ പിടിക്കുകയും ചെയ്തു. ഇവിടുത്തെ പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ കുടുങ്ങിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്.55,000 ആളുകള്‍ അധിവസിക്കുന്ന മൂറിലാണ് കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. 45 മിനിറ്റുകൊണ്ട് പ്രദേശം നിലംപരിശായി. നിരവധി സ്കൂള്‍ കെട്ടിടങ്ങള്‍  നിലംപൊത്തി.ചുഴലിക്കാറ്റ് ഇനിയും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Latest