സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ധിപ്പിച്ചു

Posted on: May 20, 2013 5:33 pm | Last updated: May 20, 2013 at 7:00 pm
SHARE

medicalതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ധിപ്പിച്ചു.സര്‍ക്കാറും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയിലാണ് ഫീസ് കൂട്ടാന്‍ ധാരണയായത്.മെറിറ്റ് സീറ്റിന് ഒന്നര ലക്ഷം രൂപയില്‍ നിന്ന് 1.65000 രൂപയായി വര്‍ധിപ്പിച്ചു.മാനേജ്‌മെന്റ് സീറ്റില്‍ ആറര ലക്ഷം രൂപയായിരുന്നത് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. എന്‍ആര്‍ഐ സീറ്റില്‍ ഒന്‍പതര ലക്ഷമായിരുന്ന ഫീസ് പത്തര ലക്ഷമായിട്ടാണ് വര്‍ധിപ്പിച്ചത്.മാനേജ്‌മെന്റിന്റെ പ്രവേശന പരീക്ഷയില്‍ സംബന്ധിച്ച വിഷയത്തില്‍ തീരുമാനമായില്ല.