കോണ്‍ഗ്രസ് പൊതുയോഗത്തിന് നേരെ കല്ലേറ്‌

Posted on: May 19, 2013 3:05 am | Last updated: May 19, 2013 at 3:05 am
SHARE

മേപ്പയൂര്‍: മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സഹോദരനുമായ എം പി ഭാസ്‌കരന്‍ നായരുടെ മൂന്നാം ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ടൗണില്‍ നടന്ന പൊതുയോഗത്തിന് നേരെ കല്ലേറ്.
നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മധുകൃഷ്ണന്‍ പ്രസംഗിക്കുമ്പോഴാണ് കല്ലേറുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ജിതേഷ് മുതുകാടിന് പരുക്ക് പറ്റി. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മോഹനന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ജയിലില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിനെതിരെ പ്രസംഗിക്കുമ്പോഴായിരുന്നു കല്ലേറ്.
സംഭവത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഭവത്തില്‍ പ്രതിഷേധിച്ചു. ഇ കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്‍, കെ പി വേണുഗോപാല്‍, കെ കെ സീതി, സി എം ബാബു, ചാനത്ത് കുഞ്ഞിക്കണ്ണന്‍ പ്രസംഗിച്ചു. പ്രകടനത്തിന് പി കെ അനീഷ്, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, ഷബീര്‍ ജന്നത്ത്, സി വിജീഷ്, സുരേഷ് മൂനൊടി, ആന്തേരി ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here