Connect with us

Gulf

ഷാര്‍ജയില്‍ വ്യാപക തിരച്ചില്‍; 400 പേര്‍ പിടിയില്‍

Published

|

Last Updated

ഷാര്‍ജ: അനധികൃത താമസക്കാരായ 400 ഓളം പേരെ പോലീസ് പിടികൂടി. സമീപകാലത്തെ ഏറ്റവും വലിയ റെയ് ഡാണ് പോലീസ് നടത്തിയത്. വ്യവസായ കേന്ദ്രങ്ങളിലെ വെയര്‍ഹൗസുകളിലായിരുന്നു കൂടുതല്‍ തിരച്ചില്‍.
വ്യവസായ കേന്ദ്രം ആറില്‍ മാത്രം 24 വെയര്‍ഹൗസുകള്‍ അരിച്ചുപെറുക്കിയതായി പോലീസ് പറഞ്ഞു. ഈയിടെ ദുബൈ ടി വി ഈ സ്ഥലങ്ങളിലെ അനധികൃത താമസക്കാരെ കുറിച്ച് വാര്‍ത്ത പുറത്തുവിട്ടിരുന്നു. ആക്രിക്കടകളുടെ മറവില്‍ അനധികൃത വ്യാപാരങ്ങളും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
വിലകുറഞ്ഞ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ എന്നിവയാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. പിടിയിലായവരില്‍ 90 ശതമാനം പാക്കിസ്ഥാനികളാണ്. ഇവരില്‍ പലരും പൊതുമാപ്പ് ഉപയോഗപ്പെടുത്താത്തവരാണ്.
2012 ഡിസംബര്‍ നാല് മുതല്‍ 2013 ഫെബ്രുവരി മൂന്ന് വരെ പൊതുമാപ്പ് ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്തിയില്ലെന്ന് പോലീസ് കുറ്റപ്പെടുത്തി.
അനധികൃത താമസക്കാര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷ നല്‍കും. 50,000 ദിര്‍ഹം മുതല്‍ ലക്ഷം ദിര്‍ഹം വരെയാണ് പിഴ.
പിടിയിലായവരില്‍ പലരുടെയും വിസ കാലാവധി കഴിഞ്ഞിട്ടുണ്ട്. ഇവര്‍ ദിവസം 25 ദിര്‍ഹം വീതം പിഴ അടക്കണം.

Latest