Connect with us

Gulf

ദോഹ ഫോറം 20ന് തുടങ്ങും

Published

|

Last Updated

ദോഹ: പതിമൂന്നാമത് ദോഹ ഫോറം ഈ മാസം 20 മുതല്‍ 22 വരെ റിട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടക്കും. 80 തിലധികം രാജ്യങ്ങളില്‍ നിന്നായി അറന്നൂറിലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

20ന് രാവിലെ പതിനൊന്നിന് അമീര്‍ ശൈഖ് ഹമ്മദ് ബിന്‍ ഖലീഫ അല്‍ഥാനി ഉദ്ഘാടനം ചെയ്യും. പശ്ചിമേഷ്യയിലെ സാമ്പത്തിക, രാഷ്ട്രീയ, നയതന്ത്ര പ്രശ്‌നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. 16 ശില്‍പ്പശാലകള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഇന്ത്യയില്‍ നിന്ന് ആരും സമ്മേളനത്തിന് പങ്കെടുക്കുന്നതായി അറിവില്ല.

Latest