വൈദ്യുതി സബ്‌സിഡി തുടരും

Posted on: May 15, 2013 1:33 pm | Last updated: May 15, 2013 at 1:44 pm
SHARE

electricityതിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി സബ്‌സിഡി തുടരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 120 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കുള്ള സബ്‌സിഡിയാണ് തുടരുക. ഇതോടെ ഇവര്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധനയില്‍ നേരിയ ഇളവ് ലഭിക്കും.

സബ്‌സിഡി ഇനത്തില്‍ കെ എസ് ഇ ബിക്ക് പത്ത് കോടി രൂപയുടെ അധിക ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ പ്രതിമാസം നല്‍കുന്ന 25 കോടി രൂപയുടെ ധനസഹായം തുടരും. ഇതിന് പുറമെയാണ് മൂന്ന് മാസത്തേക്ക് വീതം അധിക തുകയായി പത്ത് കോടി അനുവദിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here