നവാസ് ഷെരീഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്:മന്‍മോഹന്‍ സിങ് പങ്കെടുക്കില്ല

Posted on: May 14, 2013 10:30 am | Last updated: May 15, 2013 at 7:51 am
SHARE

nawas sherifന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുക്കില്ല. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം മന്‍മോഹന്‍ സിങ് നിരസിച്ചു. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് അയച്ചത്.

ഇന്ത്യയുമായി സഹകരണം ശക്തിപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെന്ന് ഷെരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കും പാകിസ്ഥാനും ആശങ്കകളുണ്ട്. എന്നാല്‍ ഇത്തരം ആശങ്കകളെ ഇരു രാജ്യങ്ങലും ഒന്നിച്ച് നേരിടണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കി. അതേസമയം നവാസ് ഷെരീഫ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്തര്‍ദ്ദേശീയ നയങ്ങളില്‍ പാകിസ്ഥാന്‍ സൈന്യത്തിനുള്ള സ്വാധീനം കുറച്ചു കൊണ്ടു വരാനും പുതിയ പ്രധാനമന്ത്രി ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here