ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു: 81.34 ശതമാനം വിജയം

Posted on: May 8, 2013 12:42 pm | Last updated: May 8, 2013 at 3:38 pm

51-kerala-plus-two-result-2013തിരുവനന്തപുരം:ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 81.34 ശതമാനമാണ് വിജയം. ഏറ്റവും കൂടുതല്‍ വിജയ ശതമാനം എറണാകുളം ജില്ലയിലുംഏറ്റവുംകുറവ് പത്തനംതിട്ട ജില്ലയിലുമാണ്. 42 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് എറണാകുളത്താണ് (84.82 ശതമാനം). ഏറ്റവും കുറവ് പത്തനംതിട്ടയിലും. 5132 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ കുട്ടികള്‍ തൃശ്ശൂര്‍ ജില്ലയാണെന്ന്, പരീക്ഷാഫലം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി അറിയിച്ചു. ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ സ്‌ക്കൂള്‍ തിരുവനന്തപുരത്ത് പട്ടം സെന്റ്‌മേരീസ് ഹൈയര്‍ സെക്കന്‍ഡറി സ്‌ക്കൂളാണ്.ഓപ്പണ്‍ വിഭാഗത്തില്‍ 31.56 ശതമാനം വിജയം.വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ആണ് തിരുവനന്തപുരത്ത് ഫലപ്രഖ്യാപനം നടത്തിയത്. വിഎച്ച്എസ്‌സിയില്‍ 90.32 ശതമാനമാണ് വിജയം. www.sirajlive.com ലും ഫലം ലഭ്യമാകും