Connect with us

Malappuram

മന്ത്രിയുടെ ഏകാധിപത്യം; പെരിന്തല്‍മണ്ണ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി രാജിവെച്ചു

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി രാജിവെച്ചു. സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി മഞ്ഞളാംകുഴി അലിയുടെ ഏകാധിപത്യ പരമായ നീക്കത്തില്‍ പ്രതിഷേധിച്ചാണ് മണ്ഡലം കമ്മിറ്റി രാജിവെക്കാന്‍ പ്രേരിപ്പിച്ചത്.

മാത്രവുമല്ല മങ്കട മണ്ഡലത്തില്‍ സംഭവിച്ചത് പെരിന്തല്‍മണ്ണ മണ്ഡലത്തിലും സംഭവിച്ചുകൂടെന്ന് ഇവിടത്തെ ലീഗ്കാരുടെ ആവശ്യമാണ്. ഏറെ കാലമായി ഈ പ്രവണത മണ്ഡലത്തില്‍ അനുഭവിക്കുന്നുണ്ടെങ്കിലും വള്ളുവനാട് വികസന അതോറിറ്റിയിലേക്കുള്ള ചെയര്‍മാനെയും മറ്റംഗങ്ങളുടേയും നിയമിച്ചുകൊണ്ടുള്ള വാര്‍ത്ത പുറത്തായതോടെയാണ് ഇവര്‍ തമ്മിലുള്ള വിഷയങ്ങള്‍ മറ നീക്കി പുറത്തായത്. കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന മണ്ഡലം പ്രവര്‍ത്തക സമിതി യോഗത്തിലെടുത്ത ഏകകണ്ഠമായ തീരുമാനമാണ് ഈ രാജി. ജില്ലാ നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയതയാണറിയുന്നത്.
വള്ളുവനാട് വികസന അതോറിറ്റിയില്‍ ലീഗ് അംഗങ്ങളെ നിയമിക്കാനുണ്ടക്കിയ ലിസ്റ്റ് മന്ത്രിയുടെ ഏകാധിപത്യ പ്രവര്‍ത്തനത്തിന്റെ അവസാനത്തെ തെളിവായി മണ്ഡലം കമ്മിറ്റി ആരോപിച്ചിട്ടുണ്ട്. മണ്ഡലത്തിലോ ഓരോ കാര്യങ്ങളും സ്വന്തം ഇഷ്ടപ്രകാരമാണ് നടപ്പാക്കുന്നതെന്നുള്ള ആക്ഷേപം തുടക്കത്തിലേ ഉണ്ടായിരുന്നുവെന്നും മണ്ഡലം ഭാരവാഹികള്‍ ഇതെ കുറിച്ച് യഥാസമയം ജില്ലാ-സംസ്ഥാന നേതാക്കളെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അതേ സമയം മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ലീഗിലെ തന്നെ ഒരു ചെറിയ വിഭാഗത്തിന് ഗുണം ചെയ്യുകയില്ലെന്ന രീതിയിലാണെന്നും അഭിപ്രായമുണ്ട്. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം പ്രവര്‍ത്തന കഴിവ് തെളിയിച്ച ഭാരവാഹികള്‍ക്ക് നല്‍കണമെന്ന് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം മാനിക്കാതെ മങ്കട മണ്ഡലത്തിലെ സര്‍വീസ് സഹകണ ബേങ്ക് സെക്രട്ടറിയെ നിയമിച്ചതും മണ്ഡലം കമ്മിറ്റിയെ ചൊടിപ്പിച്ചു. ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്ററെ ചെയര്‍മാനാക്കി കൊണ്ട് വള്ളുവനാട് വികസന അതോറിറ്റിക്ക് വേണ്ടിയുള്ള ഒരി ലിസ്റ്റ് നേരത്തെ പുറപ്പെടുവിച്ചിരുന്നുവെങ്കിലും സ്വന്തം പാര്‍ട്ടി അണികളില്‍ നിന്നുണ്ടായ എതിര്‍പ്പ് മൂലം ആ പട്ടിക തന്നെ മാറ്റി വെക്കുയായിരുന്നു.
പിന്നീട് കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് മുന്‍ മന്ത്രി നാലകത്ത് സൂപ്പി ചെയര്‍മാനും ഉസ്മാന്‍ താമരത്ത്, പച്ചീരി നാസര്‍, കുന്നത്ത് മുഹമ്മദ്, നാലകത്ത് ഹംസ ഹാജി എന്നിവരടങ്ങുന്ന പട്ടിക പുറത്ത് വന്നുവെങ്കിലം ഇതും തീരുമാനമായിട്ടില്ല. കരകൗശല വികസന കോര്‍പ്പറേഷന്‍ സ്ഥാനം രാജിവെച്ചതായ സൂപ്പിയും ഇക്കാര്യത്തില്‍ പ്രകോപിതനാണ്. സ്ഥലം എം എല്‍ എയുമായി ലീഗ് ഐക്യമില്ലാത്ത ഒരു നിലപാടെടുക്കാന്‍ അത് വള്ളുവനാട് കാത്തിരിക്കുന്ന വികസനത്തിന് തടസ്സമാകാന്‍ സാധ്യതയുണ്ട്. ഒരു ഹെടൈക് സിറ്റിയുടെ രൂപവത്കരണത്തിന് അലിയല്ലാതെ പെരിന്തല്‍മണ്ണക്ക് ബദലില്ലെന്നും അലിയുടെ വീക്ഷണം പെരിന്തല്‍മണ്ണയിലേക്കെത്തുമ്പോള്‍ തീര്‍ച്ചയായും ഇവിട്ടമൊരു വലിയ പ്രവര്‍ത്തനമുണ്ടാകും എന്നതായിരുന്നു ലീഗ് നേതൃത്വത്തിന്റെ അഭിപ്രായം. എന്നാല്‍ ഗതി മാറികൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് പെരിന്തല്‍മണ്ണയില്‍കാണുന്നത്.

Latest