പുതിയ സെക്രട്ടറി ഇന്ന് ചുമതലയേല്‍ക്കും

Posted on: May 8, 2013 6:00 am | Last updated: May 7, 2013 at 11:38 pm

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയില്‍ പുതിയ സിക്രട്ടറി ഇന്ന് ചുമതലയേല്‍ക്കും. നിലവിലുണ്ടായിരുന്ന സിക്രട്ടറി വി ആര്‍ രാജുവിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലംമാറ്റം ലഭിച്ചതിനാല്‍ കഴിഞ്ഞ ഒരു മാസത്തോളമായി കണ്ണൂര്‍ നഗരസഭയില്‍ സിക്രട്ടറിയുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സ്ഥാനമൊഴിയുന്ന ചെയര്‍പേഴ്‌സണ്‍ എം സി ശ്രീജ ഇന്ന് രാജിക്കത്ത് സമര്‍പിക്കാനിരിക്കുകയാണ്. പുതിയ സിക്രട്ടറിയുടെ മുമ്പാകെയാണ് ശ്രീജ രാജിക്കത്ത് നല്‍കുക. സിക്രട്ടറി ഇല്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുപോയ ചെയര്‍പേഴ്‌സന്‍ പ്രത്യേക താല്‍പര്യമെടുത്താണ് സിക്രട്ടറിയുടെ നിയമനം ത്വരിതപ്പെടുത്തിയത്. രാധാകൃഷ്ണനായിരിക്കും പുതിയ സിക്രട്ടറി.