സിറിയയിലെ ഇസ്രായേല്‍ ആക്രമണത്തെ തുര്‍ക്കി അപലപിച്ചു

Posted on: May 7, 2013 6:21 pm | Last updated: May 7, 2013 at 6:21 pm
SHARE

അങ്കാറ: സിറിയയിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് ഇസ്രായേലല്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യിബ് ഉര്‍ദുഗന്‍ രംഗത്ത്. ഇസ്രായേല്‍ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സിറിയയില്‍ കൂട്ടക്കൊല മറച്ചുവക്കാന്‍ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിന് സഹായകരമായിരിക്കുകയാണ് ഇസ്രയേല്‍ ആക്രമണമെന്നും തുര്‍ക്കി പ്രധാനമന്ത്രി പറഞ്ഞു.

സിറിയയ്‌ക്കെതിരെ രണ്ട് തവണയാണ് ഇസ്രയേല്‍ വ്യോമാക്രമണംനടത്തിയത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 42 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

 

LEAVE A REPLY

Please enter your comment!
Please enter your name here